തലശേരി പ്രസ് ഫോറം ഏർപ്പെടുത്തിയ ഡോ. ഹെർമൻ ഗുണ്ടർട്ട് സ്മാരക പത്ര പ്രവർത്തക അവാർഡ് ടി.സൗമ്യക്കും, അനുമോൾക്കും

തലശേരി പ്രസ് ഫോറം ഏർപ്പെടുത്തിയ ഡോ. ഹെർമൻ ഗുണ്ടർട്ട് സ്മാരക പത്ര പ്രവർത്തക അവാർഡ് ടി.സൗമ്യക്കും, അനുമോൾക്കും
Dec 2, 2023 02:55 PM | By Rajina Sandeep

തലശേരി പ്രസ് ഫോറം ഏർപ്പെടുത്തിയ ഡോ. ഹെർമൻ ഗുണ്ടർട്ട് സ്മാരക പത്ര പ്രവർത്തക അവാർഡ് ടി.സൗമ്യക്കും, അനുമോൾക്കും തലശ്ശേരി പ്രസ്‌ഫോറം, മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ

ഡോ:ഹെർമ്മൻ ഗുണ്ടർട്ട് സ്മാരക പത്ര പ്രവർത്തക അവാർഡിന് ടി. സൗമ്യ, അനുമോൾ എന്നിവർ അർഹരായി. 7001 രൂപയും, ശില്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് അവാർഡ്.

വെള്ളത്തിലായ മത്സ്യകൃഷി എന്ന പരമ്പരയാണ് സൗമ്യയെ അവാർഡിനർഹയാക്കിയത്. 2009 മുതൽ മാതൃഭൂമി കണ്ണൂർ ബ്യൂറോയിൽ റിപ്പോർട്ടറാണ് സൗമ്യ. നാസർ മട്ടന്നൂർ സ്മാരക മാധ്യമ പുരസ്ക്കാരം, ജില്ലാ ഒളിമ്പിക്സ് അസോ: പുരസ്ക്കാരം എന്നിവ നേടി.

കോഴിക്കോട് തലാഞ്ചേരിയിൽ ടി. മുരളിധരൻ്റേയും സുഭാഷിണിയുടേയും മകളാണ്. ഭർത്താവ് കെ. വിജേഷ്. മകൾ തിതി. വർത്തമാനം കോഴിക്കോ‌ട് ബ്യൂറോയിൽ റിപ്പോർട്ടറായിരുന്നു.

പ്രസാദിൻ്റെ കാൽ വെപ്പുകൾ എന്ന പരമ്പരയാണ് അനുമോൾ ജോയിയെ അവാർഡിനായി പരിഗണിച്ചത്. 2001 മുതൽ അനുമോൾ ജോയ് ദീപിക, രാഷ്ട്രദിപിക കണ്ണൂർ ബ്യൂറോയിൽ റി ഫോർട്ടറാണ്. സിറ്റിചാനൽ, സുദിനം എന്നിവയിൽ റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ അലകസ് നഗറിലെ കുഴിക്കാട്ടിൽ ജോയ് - ലൈസ ദമ്പതികളുടെ മകളാണ്.

മണ്ടളത്തെ കണ്ണംകുളത്ത് ജോമി ജോർജാണ് ഭർത്താവ്. 15ന് പ്രസ് ഫോറം ഹാളിൽ ചേരുന്ന ചടങ്ങിൽ സാഹിത്യ അക്കാദമി അവാർഡ് ജേതാവും ബ്രണ്ണൻ കോളേജ് അധ്യാപികയുമായ ആർ.രാജശ്രീ അവാർഡ് സമ്മാനിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. പ്രസ് ഫോറം പ്രസിഡണ്ട് അനീഷ് പാതിരിയാട്, ഫാദർ ജി.എസ് ഫ്രാൻസിസ്, നവാസ് മേത്തർ, കെ.പി ഷീജിത്ത്, പി.ദിനേശൻ, എൻ.സിറാജുദ്ദീൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Thalassery Press Forum instituted by Dr. Herman Gundert Memorial Journalist Award to T. Soumyak and Anumol

Next TV

Related Stories
പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

May 9, 2025 10:32 AM

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു...

Read More >>
77-ാം വയസിൽ  പവർ ലിഫ്റ്റിംഗിൽ ദേശീയ മെഡൽ ; തലശേരിക്കഭിമാനമായി പപ്പൻ ഗുരിക്കൾ

May 9, 2025 08:43 AM

77-ാം വയസിൽ പവർ ലിഫ്റ്റിംഗിൽ ദേശീയ മെഡൽ ; തലശേരിക്കഭിമാനമായി പപ്പൻ ഗുരിക്കൾ

77-ാം വയസിൽ പവർ ലിഫ്റ്റിംഗിൽ ദേശീയ മെഡൽ ; തലശേരിക്കഭിമാനമായി പപ്പൻ...

Read More >>
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും കെ.സുധാകരനെ മാറ്റിയതിൽ പ്രതിഷേധം ; മുഴപ്പിലങ്ങാട് കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം  രാജിവച്ചു

May 8, 2025 07:30 PM

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും കെ.സുധാകരനെ മാറ്റിയതിൽ പ്രതിഷേധം ; മുഴപ്പിലങ്ങാട് കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിവച്ചു

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും കെ.സുധാകരനെ മാറ്റിയതിൽ പ്രതിഷേധം ; മുഴപ്പിലങ്ങാട് കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം ...

Read More >>
തലശേരിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ  യുവാവ് മരിച്ചു ; ആശുപത്രിയിൽ സംഘർഷാവസ്ഥ, കേസ്

May 8, 2025 06:16 PM

തലശേരിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവ് മരിച്ചു ; ആശുപത്രിയിൽ സംഘർഷാവസ്ഥ, കേസ്

തലശേരിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവ് മരിച്ചു ; ആശുപത്രിയിൽ സംഘർഷാവസ്ഥ,...

Read More >>
Top Stories